Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കണമെന്ന്
13/07/2019

വൈക്കം: ദിവസംതോറും വില വര്‍ദ്ധിക്കുന്ന കാലീത്തീറ്റ വാങ്ങി പശുവളര്‍ത്തലില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി കാലിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ഉദയനാപുരം ഈസ്റ്റ് മേഖലകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് സുലോചനപ്രഭാകരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മേഖല കണ്‍വെന്‍ഷന്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.കെ സാബു, ഇ.എന്‍ ദാസപ്പന്‍, കെ.കെ ചന്ദ്രബാബു, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അജയഘോഷ് (പ്രസിഡന്റ്), കെ.എം മുരളീധരന്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.