Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്.സി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനുള്ള വരുമാനപരിധി രണ്ടരലക്ഷം രൂപയായി നിജപ്പെടുത്തിയത് പിന്‍വലിക്കണം
13/07/2019

വൈക്കം: 8, 9 ക്ലാസ്സുകളില്‍ പഠിക്കുന്ന എസ്.സി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനുള്ള വരുമാനപരിധി രണ്ടരലക്ഷം രൂപയായി നിജപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് ഡോ. അംബേദ്കര്‍ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അഭിപ്രായപ്പെട്ടു. ബ്രഹ്മമംഗലത്തുചേര്‍ന്ന പ്രതിഷേധയോഗം എം.കെ രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി.സി സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.വി ദാസന്‍, കെ.സി കരുണാകരന്‍, പി.എ ആനന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വൈക്കം: 8, 9 ക്ലാസ്സുകളില്‍ പഠിക്കുന്ന എസ്.സി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനുള്ള വരുമാനപരിധി രണ്ടരലക്ഷം രൂപയായി നിജപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വരുമാനപരിധിയില്ലാതെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കണമെന്ന് വൈക്കത്തുചേര്‍ന്ന ദളിത് ഐക്യസമിതി ജില്ലാപ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.വി രഘുവരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ രാജപ്പന്‍ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി സജി പാമ്പാടി യോഗം ഉദ്ഘാടനം ചെയ്തു. കെസിയാമ്മ ജോണ്‍, സി.ബി രമണന്‍, കെ.എ കരുണാകരന്‍, കെ.കെ കുഞ്ഞപ്പന്‍ എന്നിവര്‍ സംസാരിച്ചു.