Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനവും മികച്ചവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും
12/07/2019
സി.പി.ഐ ഉദയനാപുരം ലോക്കല്‍കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ പുരസ്‌കാരസമര്‍പ്പണവും സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരും ജനപ്രതിനിധികളുമായിരുന്ന പി.കെ വാസുദേവന്‍ നായര്‍, പി.എസ് ശ്രീനിവാസന്‍, എം.കെ കേശവന്‍ എന്നിവരുടെ 22-ാമത് വാര്‍ഷികഅനുസ്മരണ സമ്മേളനവും മികച്ചവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും നടത്തി. നാനാടത്ത് എം.കെ കേശവന്‍സ്മാരക മന്ദിരത്തില്‍ വച്ച് സി.പി.ഐ ഉദയനാപുരം ലോക്കല്‍കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ പുരസ്‌കാരസമര്‍പ്പണവും സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.അജിത്ത്, ആര്‍.ബിജു, കെ.എസ് രത്‌നാകരന്‍, സാബു പി മണലൊടി, കെ.ജി രാജു, പി.ഡി സാബു, അഡ്വ. എം.ജി രഞ്ജിത്ത്, കെ.വി ഉദയകുമാര്‍, കെ.പി ബീന തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദയനാപുരം എല്‍.സി സെക്രട്ടറി കെ.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.