Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യൂ.സി സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പ് ജൂലൈ 14, 15 തീയതികളില്‍
12/07/2019

വൈക്കം: കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യൂ.സി സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പ് ജൂലൈ 14, 15 തീയതികളില്‍ ആലപ്പുഴ നെഹ്‌റു ട്രോഫി പവലിയനില്‍ നടത്തും. മത്സ്യമേഖല നേരിടുന്ന വിവിധങ്ങളായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും സംഘടനാപ്രവര്‍ത്തനം ചിട്ടപ്പെടുത്തി തുടര്‍പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനുമായാണ് ക്യാമ്പ് ചേരുന്നത്. ക്യാമ്പ് എ.ഐ.ടി.യൂ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് എക്‌സ് എം.പി, പി.രാജു എക്‌സ് എം.എല്‍.എ, ആര്‍.പ്രസാദ്, എലിസബത്ത് അസ്സീസി, ടി.രഘുവരന്‍, കുമ്പളം രാജേന്ദ്രന്‍, ഡി.ബാബു, കെ.കെ ജബ്ബാര്‍, വി.സി മധു എന്നിവര്‍ സംസാരിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളിലായി ഡോ. കെ.ജി പത്മകുമാര്‍, ഡോ.എന്‍.കെ ശശിധരന്‍പിള്ള, വിജയന്‍ കുനിശ്ശേരി, പി.പ്രസാദ് എന്നിവര്‍ ക്ലാസ്സുകളെടുക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 175 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും.