Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശില്‍പ്പശാലയും
12/07/2019

വൈക്കം: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശില്‍പ്പശാലയും നടത്തി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ സാഹിത്യവേദിയുടെ ഉദ്ഘാടനവും പ്രദീപ് മാളവിക ശില്‍പ്പശാലയുടെ ഉദ്്ഘാടനവും നിര്‍വഹിച്ചു. നാടകത്തിലെ കഥാപാത്രങ്ങളുടെ ആത്മാവ് കണ്ടെത്തി അഭിനയിക്കുമ്പോഴാണ് അനശ്വര മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് അഭിനയത്തിന്റെ സര്‍ഗ്ഗാത്മകത എന്ന വിഷയത്തിന്റെ അവതരണം നിര്‍വഹിച്ചുകൊണ്ട് പ്രദീപ് മാളവിക പറഞ്ഞു. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രീതാ രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയയോഗത്തില്‍ 68 സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. ഉപജില്ല കോ-ഓര്‍ഡിനേറ്റര്‍ പോള്‍ റ്റി.എം, ബി.പി.ഒ റ്റി.കെ സുവര്‍ണ്ണന്‍, രഞ്ജിത്ത് കുമാര്‍.ഡി, എം.വിജയകുമാര്‍, എച്ച്.എം.സുനിമോള്‍, എം.ആര്‍ തിലകന്‍ എം.പി എന്നിവര്‍ പ്രസംഗിച്ചു.