Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നോട്ട് ബുക്കുകളും കുടയും വിതരണം ചെയ്തു.
12/07/2019

വൈക്കം: ചാലപ്പറമ്പ് ഗുരുദേവ സാന്ത്വനം ചാരിറ്റി ട്രസ്റ്റിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി മുപ്പത് കുട്ടികള്‍ക്ക് നോട്ട് ബുക്കുകളും കുടയും വിതരണം ചെയ്തു. എസ്.എസ്.എല്‍.സി, ബിരുദതലങ്ങളില്‍ മികച്ച വിജയം നേടിയ ആര്യജിത്ത്, അശ്വതി എന്നിവര്‍ക്ക്് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. രണ്ടുപേര്‍ക്ക് ചികിത്സാസഹായവും വിതരണം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഡി.ശശിധരന്റെ അദ്ധ്യക്ഷതയില്‍ ചാലപ്പറമ്പ് അംബേദ്കര്‍ മെമ്മോറിയല്‍ കയര്‍സംഘം ഹാളില്‍ ചേര്‍ന്ന യോഗം ഡോ. കെ.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എം.കെ സുഗുണന്‍, ബിന്ദുക്കുട്ടന്‍, ശശിധരന്‍, സാബു എന്നിവര്‍ സംസാരിച്ചു.