Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തി നടപടി സ്വീകരിക്കും
12/07/2019

വൈക്കം: റേഷന്‍കാര്‍ഡ് അനര്‍ഹമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്തി ഉപയോഗിച്ചുവരുന്ന മുഴുവന്‍പേരെയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, 1000 ചതുരശ്രഅടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, നാലുചക്രവാഹനമുള്ളവര്‍, കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി പ്രതിമാസവരുമാനം 25000 രൂപയില്‍ കൂടുതലുള്ളവര്‍, ഉയര്‍ന്ന ജീവിതനിലവാരമുള്ളവര്‍ എന്നിവരാണ് മുന്‍ഗണനാവിഭാഗത്തിലെ അനര്‍ഹര്‍. മുന്‍ഗണനാറേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാനുള്ള ഫോണ്‍ നമ്പരുകള്‍ 9188527362, 9188527668, 9188527669, 9188527670, 9188527671 എന്നിവയാണ്