Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണസമ്മേളനം നടത്തി.
12/07/2019

വൈക്കം: പട്ടശ്ശേരി ഗുരുധര്‍മ്മപ്രചരണ വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ സി.കേശവന്റെ 50-ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി അനുസ്മരണസമ്മേളനം നടത്തി. പട്ടശ്ശേരി ഗുരുധര്‍മ്മ ഹാളില്‍ കൂടിയ സമ്മേളനം നാരായണ ഗുരുവിചാരകേന്ദ്രം ഡയറക്ടര്‍ അഡ്വ. രമണന്‍ കടമ്പറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധാവാസവന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. കെ.വിശ്വംഭരന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി മഹിളാമണി വിലാസന്‍, ശാന്താമോഹന്‍, ബിന്ദു വാവച്ചന്‍, മീനാക്ഷിയമ്മ, ദേവയാനി, ദേവകി ദാസ്, കെ.എസ് മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.