Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഗ്രഹ പ്രതിഷ്ഠ നടത്തി
11/07/2019
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പരിഹാരക്രിയകളുടെ ഭാഗമായി ഗണപതിപ്രതിഷ്ഠയുടെയും നവഗ്രഹ പ്രതിഷ്ഠയുടെയും മുന്നോടിയായി നടത്തിയ കലശപൂജ

വൈക്കം: കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ അഷ്ടമംഗലപ്രശ്‌ന പരിഹാരക്രിയകളുടെ ഭാഗമായി പുതിയതായി നിര്‍മ്മിച്ച ശ്രീകോവിലില്‍ ഭഗവതിയുടെ വിഗ്രഹ പ്രതിഷ്ഠയും തുടര്‍ന്ന് ഗണപതി പ്രതിഷ്ഠയും നവഗ്രഹപ്രതിഷ്ഠയും നടത്തി. ക്ഷേത്രം തന്ത്രി കശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. കലശപൂജയ്ക്ക് ശേഷം ബ്രഹ്മകലശം എഴുന്നള്ളിച്ചു. മേല്‍ശാന്തി ടി.എന്‍ രാധാകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, സുകേശന്‍ നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി എന്നിവരും കാര്‍മ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് വി.എം ഷാജി, മാനേജര്‍ എ.വി അരവിന്ദന്‍, സെക്രട്ടറി കെ.ഡി അശോകന്‍, ഖജാന്‍ജി പി.എസ് ചന്ദ്രന്‍, ക്ഷേത്രം വെളിച്ചപ്പാട് വിനീഷ്, മഹിളാ സമാജം പ്രസിഡന്റ് സിനി ഉദയപ്പന്‍, വൈസ് പ്രസിഡന്റ് സുനില അഭിലാഷ്, സെക്രട്ടറി അഖില സുഗുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.