Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബശ്രീ യൂണിറ്റുകളുടെ വാര്‍ഷികവും അരങ്ങ് 2019 കലാപരിപാടികളും
11/07/2019
നഗരസഭയിലെ 26 വാര്‍ഡുകളിലെ 220 കുടുംബശ്രീ യൂണിറ്റുകളുടെ വാര്‍ഷികവും അരങ്ങ് 2019 പരിപാടിയും ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയിലെ 26 വാര്‍ഡുകളിലെ 220 കുടുംബശ്രീ യൂണിറ്റുകളുടെ വാര്‍ഷികവും അരങ്ങ് 2019 കലാപരിപാടികളും സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സലയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ കുടുംബശ്രീ യൂണിറ്റുകളിലെ മുതിര്‍ന്ന അംഗമായ ഇടത്തില്‍ ഏലിക്കുട്ടിയെ ആദരിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ടി.കല, എസ്.ഇന്ദിരാദേവി, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു വി കണ്ണേഴന്‍, എസ്.ഹരിദാസന്‍ നായര്‍, ബിജിനി പ്രകാശന്‍, ജി.ശ്രീകുമാരന്‍ നായര്‍, ഷേര്‍ലി ജയപ്രകാശ്, സിന്ധു സജീവന്‍, സൗദാമിനി, സുമ കുസുമന്‍, സല്‍ബി ശിവദാസ്, എ.സി മണിയമ്മ, ശ്രീകുമാരി യു നായര്‍, ഷിബി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.