Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ സഹായം കൈമാറി.
11/07/2019
അക്കരപ്പാടം ശ്രീഓംകാരേശ്വരം ക്ഷേത്രത്തിന്റെ സാമൂഹികക്ഷേമ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു ക്ഷേത്രം പ്രസിഡന്റ് കെ.കെ ഉദയപ്പന് കൈമാറുന്നു.

വൈക്കം: അക്കരപ്പാടം ശ്രീഓംകാരേശ്വരം ക്ഷേത്രത്തിന് സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ സഹായം കൈമാറി. ക്ഷേത്രത്തിന്റെ നവീകരണത്തിനും സാമൂഹിക ക്ഷേമപ്രവര്‍ത്തനത്തിനുമാണ് സഹായം. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു ക്ഷേത്രം പ്രസിഡന്റ് കെ.കെ ഉദയപ്പന് തുക കൈമാറി. ക്ഷേത്രം തന്ത്രി കൂനംതൈ പുരുഷന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, പ്രഥമാദ്ധ്യാപിക പി.ആര്‍ ബിജി, സാന്ത്വനം കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍, ട്രഷറര്‍ എന്‍.ബാബുരാജ്, അദ്ധ്യാപക പ്രതിനിധി ജയന്തി കെ തങ്കപ്പന്‍, ക്ഷേത്രം ഭാരവാഹികളായ എം.ഡി രാജപ്പന്‍, പി.പി ബേബി, ഷാജി, സുനില്‍കുമാര്‍, എം.ആര്‍ രതീഷ്, പ്രേമാനന്ദന്‍, ഉദയന്‍ എന്നിവര്‍ പങ്കെടുത്തു.