Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികം ആഘോഷിച്ചു.
11/07/2019
പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികത്തോടന്ുബന്ധിച്ച് നടത്തിയ കളഭം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുന്നു.

വൈക്കം: പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം ആഘോഷിച്ചു. ഭഗവാന്റെ വിഗ്രഹം കളഭം ചാര്‍ത്തി വിശേഷാല്‍ പൂജ നടത്തി. തുടര്‍ന്ന് തന്ത്രിമാര്‍ കളഭം എഴുന്നള്ളിച്ചു. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി എ.ജി ഗോവിന്ദന്‍ നമ്പൂതിരി, എ.ജി വാസുദേവന്‍ നമ്പൂതിരി, തൈക്കാട്ടില്ലത്ത് ശ്രീജിത്ത് നമ്പൂതിരി, ചെറുംതോട് രാജേഷ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികരായി. കളഭം എഴുന്നള്ളിപ്പിന് തേരൊഴി രാജേഷ് കുറുപ്പിന്റെ നേതൃത്വത്തില്‍ മേളമൊരുക്കി.