Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കോടതിക്ക് പുതുതായി നിര്‍മിക്കുന്ന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടന്നു.
29/02/2016
വൈക്കത്ത് പുതുതായി നിര്‍മിക്കുന്ന കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം കേരള ഹൈക്കോടതി ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹിം നിര്‍വഹിക്കുന്നു.

ഒരു കാലത്തിന്റെ ചരിത്രം ഉറങ്ങുന്ന വൈക്കം കോടതിക്ക് പുതുതായി നിര്‍മിക്കുന്ന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടന്നു. ടി.വി പുരം റോഡില്‍ പഴമയുടെ പ്രൗഢിയോടുകൂടിയാണ് പുതിയ കോടതി സമുച്ചയം സ്ഥാപിക്കുന്നത്. നീതിന്യായരംഗത്ത് 197 വര്‍ഷത്തിന്റെ ചരിത്രമുണ്ട് വൈക്കം കോടതിക്ക്. 1956 മുതല്‍ 1960 വരെ ഒരു സബ്‌കോടതിയും പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയും രണ്ട് അഡീഷണല്‍ മുന്‍സിഫ് കോടതികളും രണ്ട് മജിസ്‌ട്രേട്ട് കോടതികളും വൈക്കത്ത് പ്രവര്‍ത്തിച്ചിരുന്നു. കോടതിക്ക് കേരളം അറിയപ്പെടുന്ന നിരവധി അഭിഭാഷകരെയും ഇവിടെ നിന്ന് സംഭാവന ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എ.ജെ ജോണ്‍, ബി.മാധവന്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ ഇവരെല്ലാം ഇതില്‍പ്പെടുന്നവരാണ്. കെ.അജിത്ത് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹിം പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ജോസ് കെ.മാണി എം.പി, ജില്ലാ സെഷന്‍സ് ജഡ്ജ് എസ്.ശാന്തകുമാരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സന്തോഷ്, വൈക്കം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി.വി പ്രകാശന്‍, സെക്രട്ടറി അഡ്വ. സാജു വാതപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.