Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയതലത്തില്‍ പുരസ്‌കാരം നേടി വടയാര്‍ ഇന്‍ഫന്റ് ജീസസ്സ് ഹൈസ്‌ക്കൂള്‍
10/07/2019

വൈക്കം: ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളെ പഠന നിരീക്ഷണങ്ങളിലൂടെ പ്രായോഗികവല്‍ക്കരിച്ച് സമൂഹത്തിന് പ്രയോജനപ്പെടുന്ന നൂതന കണ്ടുപിടുത്തങ്ങള്‍ നടത്തുവാന്‍ പര്യാപ്തമാക്കുന്നതിനുവേണ്ടി പരീക്ഷണശാലകളായ അടല്‍ ടിങ്കറിംഗ് ലാബ് ആരംഭിച്ച് വാര്‍ഷികം ആകുന്നതിന് മുന്‍പുതന്നെ ദേശീയതലത്തില്‍ പുരസ്‌കാരം നേടി വടയാര്‍ ഇന്‍ഫന്റ് ജീസസ്സ് ഹൈസ്‌ക്കൂള്‍. 2018-19 അദ്ധ്യായന വര്‍ഷത്തില്‍ ദേശീയതലത്തില്‍ നടത്തിയ എ.ടി.എല്‍ മാരത്തോണ്‍ മത്സരത്തില്‍ 100 പ്രോജക്ടുകള്‍ ദേശീയതലത്തില്‍ പുരസ്‌കാരത്തിന് അര്‍ഹത നേടി. വടയാര്‍ ഇന്‍ഫന്റ് ജീസസ്സിലെ കുട്ടികള്‍ വെയ്സ്റ്റ് മാനേജ്‌മെന്റ് വിഭാഗത്തില്‍ സമര്‍പ്പിച്ച 'ഇഡോനെല്ല' എന്ന പ്രോജക്ട് സമ്മാനാര്‍ഹമായി തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏകപ്രോജക്ടാണ് ഇഡോനെല്ല. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിന്ന് എ.റ്റി.എല്‍ ലാബുകളിലെ ത്രീഡിപ്രിന്ററില്‍ ഉപയോഗിക്കാവുന്ന ഫിലമെന്റ് നിര്‍മ്മിക്കുന്ന ഇേേഡാനെല്ല എന്ന എക്‌സ്ട്രൂഡര്‍ നിര്‍മ്മിച്ചാണ് സ്‌കൂള്‍ ശ്രദ്ധനേടിയത്. ആക്രികടകളില്‍ നി്ന്നും ശേഖരിച്ച പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ എക്‌സ്ട്രൂഡര്‍ യന്ത്രം നിര്‍മ്മിച്ചത്. ഒപ്പം അതിനൂതന സാങ്കേതിക വിദ്യയായ (ഐ 4.0) ജി.എസ്.എം. ഉപയോഗിച്ച് സുരക്ഷാസംവിധാനവും ഒരുക്കിയിട്ടുണ്ട്. എ.ടി.എല്‍ ഇന്‍ചാര്‍ജ്ജ് ബീനാ തോമസിന്റെ നേതൃത്വത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഹേമ.എം, നന്ദന ബിജു, ഇന്ദ്രജിത്ത്.എസ് എന്നിവരാണ് ഇഡോനെല്ല തയ്യാറാക്കിയത്. എഞ്ചിനീയര്‍ ഫാക്കല്‍റ്റി ജിത ഗോപിനാഥും, അര്‍ജ്ജുന്‍ ബിജു, റോണി ആന്റോ ജോസഫ് എന്നീ വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കാളികളായി. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു ചാത്തുകുളം, ഡോ.സിറിയക് ജോസഫ് പാലയ്ക്കല്‍, എം.ജി യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രീ വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥികളായ അവിനാഷ് ആര്‍ പൈ, സിശാന്ത് എന്നിവരുടെ വിദഗ്‌ദ്ധോപദേശവും കൂട്ടിനുണ്ടായിരുന്നു. സ്‌കൂള്‍ മാജേര്‍ റവ. ഫാ.തോമസ് കണ്ണാട്ടിന്റെ നേതൃത്വത്തില്‍ 2018 സെപ്റ്റംബര്‍ മാസത്തിലാണ് അടല്‍ ടിങ്കറിംഗ് ലാബിന്റെ പ്രവര്‍ത്തനം ഈ സ്‌കൂളില്‍ ആരംഭിച്ചത്. മുന്‍ ഹെഡ്മിസ്ട്രസ് മേഴ്‌സി ഡേവിഡ്, പുതിയ ഹെഡ്മിസ്ട്രസ് ത്രേസ്യമ്മ കുര്യാക്കോസ്, അദ്ധ്യാപകരായ എല്‍സിറ്റ് സ്‌കറിയ, ബിനു കെ പവിത്രന്‍, കാഞ്ചന സി.റ്റി, പുഷ്പമ്മ തോമസ്, ജെയസണ്‍ എസ് ജോര്‍ജ്ജ്, ബിനോയ് ജോസഫ്, മറിയമ്മ എം.സി, അനു ഡി രാജ്, അനധ്യാപകരായ ജോസഫ്, ജെസ്സി, ബിജു, വിനീത, ജോജി ജേക്കബ്, ജോര്‍ജ്ജ് ജെയിംസ് എന്നിവരുടെ സഹകരണത്തോടെയാണ് ലാബ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പി.റ്റി.എ പ്രസിഡന്റ് കെ.എം വിനോദ്, ട്രസ്റ്റിമാരായ പോള്‍ അലക്‌സ്, ജോസഫ് തോട്ടാപ്പള്ളി, വൈസ് ചെയര്‍മാന്‍ സാബു മാളിയേക്കല്‍ എന്നിവര്‍ പിന്തുണ നല്‍കിപ്പോരുന്നു. അടല്‍ ടിങ്കറിംഗ് ലാബുകള്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പുതിയ പ്രോജക്ടുകളും ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുമ്പോള്‍ അത് യുവതലമുറയുടെ ശാസ്ത്രരംഗത്തെ മുന്നേറ്റത്തിനുള്ള നാഴികക്കല്ലുകളാണ്. പത്രസമ്മേളനത്തില്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല മാര്‍ട്ടിന്‍, സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് കണ്ണാട്ട്, എച്ച്.എം അന്നമ്മ കുര്യാക്കോസ്, എ.റ്റി.എല്‍ ഇന്‍ചാര്‍ജ്ജ്് ബീനാ തോമസ്, സീനിയര്‍ ഫാക്കല്‍റ്റി ജിതാ ഗോപിനാഥ്, സീനിയര്‍ സയന്റിസ്റ്റ് ഡോ. സിറിയക് ജോസഫ് എന്നിവര്‍ പങ്കെടുത്തു.