Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങളാല്‍ പൊതുജനങ്ങള്‍ ദുരിതത്തില്‍
10/07/2019

വൈക്കം: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഉദാസീനതമൂലം മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഓടകളില്‍ കൂടി ഒഴുകി പൊതുതോടുകളിലും വര്‍ഷകാലം ആരംഭിച്ചതോടെ ഓടകള്‍ കവിഞ്ഞ് ഈ മാലിന്യങ്ങള്‍ തകര്‍ന്ന് കിടക്കുന്ന റോഡിലേയ്ക്കും ഒഴുകിയെത്തുന്നതു മൂലവും പൊതുജനങ്ങള്‍ ദുരിതത്തില്‍. മാലിന്യപ്രശ്‌നങ്ങള്‍ മൂലം സമീപവാസികള്‍ക്ക് പകര്‍ച്ചവ്യാധികളും മാറാരോഗങ്ങളും പിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരെ സോഷ്യല്‍ ഡെമൊക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒന്നാംഘട്ട സമരം എന്ന നിലയ്ക്ക് പഞ്ചായത്തധികൃതര്‍ക്കും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. തുടര്‍നടപടികള്‍ ഉണ്ടാകാത്തതുമൂലം മാലിന്യങ്ങള്‍ ഒഴുകുന്ന ഓട ജൂലൈ 11ന് രാവിലെ 10.30ന് ജനകീയ മാര്‍ച്ചോടുകൂടി കോണ്‍ക്രീറ്റ് ചെയ്ത തടസ്സപ്പെടുത്താന്‍ തീരുമാനിച്ചത് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി, പാര്‍ട്ടി നേതാക്കളെ ചര്‍ച്ചയ്ക്കുവേണ്ടി ക്ഷണിക്കുകയും 30 ദിവസം കൂടി സമയം ആവശ്യപ്പെടുകയും ഈ സമയത്തിനുള്ളില്‍ സ്ലോട്ടര്‍ ഹൗസും ഓടയും ക്ലീന്‍ ചെയ്ത് കൊള്ളാമെന്ന് ഉറപ്പു നല്‍കിയതിന്റെയും അടിസ്ഥാനത്തില്‍ സമരം താല്‍ക്കാലികമായി നീട്ടി വെച്ചതായി മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീന്‍, സെക്രട്ടറി മുഹമ്മദ് ബിലാല്‍, ബ്രാഞ്ച് പ്രസിഡന്റ് ഹിദായത്തുള്ള, മണ്ഡലം കമ്മിറ്റിയംഗം അല്‍ജിഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.