Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണം നടത്തി
10/07/2019
കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന പി.കെ വാസുദേവന്‍ നായര്‍, പി.എസ് ശ്രീനിവാസന്‍, എം.കെ കേശവന്‍ എന്നിവരുടെ ചരമവാര്‍ഷിക അനുസ്മരണം സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം ടി.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന പി.കെ വാസുദേവന്‍ നായര്‍, പി.എസ് ശ്രീനിവാസന്‍, എം.കെ കേശവന്‍ എന്നിവരുടെ ചരമവാര്‍ഷിക അനുസ്മരണം സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടത്തി. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം ടി.പുരുഷോത്തമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സി.കെ ശശിധരന്‍, ആര്‍.സുശീലന്‍, ടി.എന്‍ രമേശന്‍, ലീനമ്മ ഉദയകുമാര്‍, ജോണ്‍ വി ജോസഫ്, പി.സുഗതന്‍, സി.കെ ആശ എം.എല്‍.എ, കെ.അജിത്ത്, എ.സി ജോസഫ്, പി.എസ് പുഷ്പമണി, കെ.എസ് രത്‌നാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.