Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും.
10/07/2019

വൈക്കം: നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകിയിരുന്ന അന്ധകാരത്തോട് സ്വകാര്യവ്യക്തികള്‍ കൈയ്യേറിയതുമൂലം നീരൊഴുക്ക് തടസ്സപ്പെട്ട് മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതുമൂലം നഗരം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി ഒഴുകിയിരുന്ന തോട് കൈയ്യേറിയ വ്യക്തികളെ ഒഴിപ്പിച്ച് നീരൊഴുക്ക് പുനസ്ഥാപിക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും ബന്ധപ്പെട്ട അധികാരികള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ജനഹിതത്തിനെതിരുമാണ്. ആയതിനാല്‍ അന്ധകാരത്തോട് കൈയ്യേറ്റം ഒഴിപ്പിച്ച് തോടിന്റെ നീരൊഴുക്ക് പുനസ്ഥാപിക്കുവാന്‍ അടിയന്തിരനടപടി സ്വീകരിച്ചില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം ആരംഭിക്കുവാന്‍ തീരുമാനിച്ചതായി സി.പി.ഐ മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി എം.ഡി ബാബുരാജ് അറിയിച്ചു.