Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ മുറ്റം മഴ പെയ്താല്‍ ചെളിക്കുളമാകുന്നത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
10/07/2019
വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റം മഴയെത്തുടര്‍ന്ന് ചെളിക്കുളമായ നിലയില്‍.

 

വൈക്കം: ജില്ലയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാണ് ക്ഷേത്രനഗരിയില്‍ നിലകൊള്ളുന്ന നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റം മഴ പെയ്താല്‍ ചെളിക്കുളമാകുന്നത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഹെഡ്മിസ്ട്രസ്സിന്റെ മുന്നിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളുമെല്ലാം മഴ പെയ്താല്‍ എത്തണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. പലപ്പോഴും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെന്നിവീണ് അപകടത്തില്‍പെടുന്നു. പഠനനിലവാരത്തിലും പാഠ്യേതര വിഷയങ്ങളിലുമെല്ലാം എയ്ഡഡ് സ്‌കൂളുകളെ വെല്ലുന്ന രീതിയിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം. ഇതിനിടയില്‍ അടിയന്തിരമായി പരിഹരിക്കേണ്ട കാര്യമാണ് സ്‌കൂള്‍ മുറ്റത്തെ പ്രശ്‌നങ്ങള്‍. ഒന്നുകില്‍ സ്‌കൂള്‍ മുറ്റം കെട്ടി മെറ്റലുകള്‍ വിതറണം. ഇതിനു ഫണ്ട് കണ്ടെത്തുവാന്‍ എം.പി, എം.എല്‍.എ എന്നിവരുടെ ഇടപെടലുകള്‍ ഉറപ്പുവരുത്തണം. നഗരസഭ അധികാരികളും സ്‌കൂള്‍ അധികൃതരും ഒരുമിച്ചുനിന്ന് നീക്കം നടത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ സാധിക്കും.