Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഓണത്തിന് ഒരു കുട്ട മരക്കറി' പദ്ധതി നടപ്പിലാക്കും.
09/07/2019
ഗ്രീന്‍ലീഫ് കാര്‍ഷികവികസനസംഘവും വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടം ജില്ലയില്‍ നടപ്പാക്കുന്ന ഓണത്തിന് ഒരു കുട്ട മരക്കറി പദ്ധതിയുടെ തൈവിതരണം ഗ്രീന്‍ലീഫ് പ്രസിഡന്റ് അഡ്വ. പി.ഐ ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗ്രീന്‍ലീഫ് കാര്‍ഷിക വികസനസംഘത്തിന്റെയും വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും നേതൃത്വത്തില്‍ ജൈവ കര്‍ഷക സ്വാശ്രയ സംഘങ്ങള്‍ വഴി ജില്ലയുടെ വിവിധ മേഖലകളില്‍ 'ഓണത്തിന് ഒരു കുട്ട മരക്കറി' പദ്ധതി നടപ്പിലാക്കും. ഓണവിഭവങ്ങളൊരുക്കാന്‍ വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഓരോ പഞ്ചായത്തുകളിലും രൂപീകരിക്കുന്ന ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍ക്കാണ് കൃഷി നടത്തിപ്പിന്റെ ചുമതല. ജൈവകീടനാശിനി, ജൈവവളം എന്നിവ ഉപയോഗിച്ച് അത്യൂല്പ്പാദനശേഷിയുള്ള വിത്തുകള്‍ പാകി മികച്ച വിളവ് നേടുകയാണ് ലക്ഷ്യം. കര്‍ഷകര്‍ക്കാവശ്യമായ വിത്തുകളും തൈകളും ഭൂമിയുടെ വിസ്തൃതി അനുസരിച്ച് നല്‍കും. കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നാണ് വിത്തുകള്‍ ശേഖരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദക കമ്പനി ശേഖരിച്ച് പൊതുവിപണിയില്‍ വിപണനം നടത്തി കര്‍ഷകര്‍ക്ക് തുക നല്‍കും. പദ്ധതിയുടെ നടത്തിപ്പിനായി രണ്ടുലക്ഷം രൂപയാണ് ചെലവഴിക്കുകയെന്ന് ഗ്രീന്‍ലീഫ് കാര്‍ഷികവികസന സംഘം പ്രസിഡന്റ് അഡ്വ. പി.ഐ ജയകുമാര്‍ പറഞ്ഞു. ജൈവപച്ചക്കറി കൃഷിയോടൊപ്പം പാടശേഖരങ്ങളുടെ പുറം ബണ്ടുകളില്‍ ഓണത്തെ ലക്ഷ്യമാക്കി പൂക്കൃഷിയും നടത്തും. ബന്തി, ജമന്തി, വാടാമല്ലി എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുക. പൊള്ളാച്ചില്‍ നിന്നും ശേഖരിക്കുന്ന വിത്തുകളാണ് പൂക്കൃഷിക്ക് വിതരണം ചെയ്യുന്നത്. പച്ചക്കറി കൃഷിക്കും പൂക്കൃഷിക്കും വിത്തുകള്‍ സൗജന്യമായി നല്‍കും. പദ്ധതിയുടെ നടത്തിപ്പിനായുള്ള പച്ചക്കറി തൈവിതരണം ഗ്രീന്‍ലീഫ് കാര്‍ഷികവികസന സംഘം പ്രസിഡന്റ് അഡ്വ. പി.ഐ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ബാബു ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. രേവതി കെ.വി, സുകുമാരന്‍, പി.പി പ്രഭു, ആര്‍.റോയി, ആര്‍.രാധികാദേവി, പി.ഡി തങ്കച്ചന്‍, വര്‍ഗ്ഗീസ് വാതപ്പള്ളി, ലക്ഷ്മി കാരിത്തടം, കെ.സി നവീന്ദ്രലാല്‍ എന്നിവര്‍ പ്രസംഗിച്ചു.