Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള വൈക്കം ടൂറിസം ഫെസ്റ്റിന് തുടക്കമായി.
27/02/2016
വൈക്കം ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനം സത്യഗ്രഹസ്മാരകഹാളില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നിര്‍വഹിക്കുന്നു

നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള വൈക്കം ടൂറിസം ഫെസ്റ്റിന് തുടക്കമായി. പരമ്പരാഗത വ്യവസായങ്ങളാല്‍ സമ്പന്നമായ വൈക്കത്തിന്റെ വിനോദസഞ്ചാരരംഗത്തെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഫെസ്റ്റിന്റെ ഉദ്ഘാടനം സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നിര്‍വഹിച്ചു. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ ഡി.രഞ്ജിത്കുമാര്‍, ശ്രീലതാ ബാലചന്ദ്രന്‍, നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ശശിധരന്‍, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, കൗണ്‍സിലര്‍മാരായ ഷിബി സന്തോഷ്, ശ്രീകുമാരി യു.നായര്‍, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, പിന്നണിഗായകന്‍ ദേവാനന്ദ്, നര്‍ത്തകി പാരീസ് ലക്ഷ്മി, നഗരസഭ സെക്രട്ടറി എസ്.ബിജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വൈക്കത്തിന്റെ ടൂറിസം സാധ്യതകളും പരമ്പരാഗത വ്യവസായങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഉത്തരവാദിത്വടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേററര്‍ കെ.രൂപേഷ്‌കുമാര്‍ വിഷയാവതരണം നടത്തി. മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ മോഡറേറററായിരുന്നു. തുടര്‍ന്ന് നടന്ന കലാസായാഹ്‌നത്തില്‍ പുതുപ്പള്ളി തടിക്കല്‍ കളരിസംഘം അവതരിപ്പിച്ച കളരിപ്പയററ് അരങ്ങേറി.