Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാവാരാചരണ പരിപാടിയും എ.ഡി.എസ് വാര്‍ഷികാഘോഷവും
09/07/2019
നഗരസഭ സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രത്തിന്റെയും എ.ഡി.എസ് അയല്‍ക്കൂട്ടത്തിന്റെയും വാര്‍ഷികാഘോഷം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം നഗരസഭ സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രത്തിന്റെയും 9-ാം വാര്‍ഡ് എ.ഡി.എസ് അയല്‍ക്കൂട്ടത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ വായനാവാരാചരണ പരിപാടിയും എ.ഡി.എസ് വാര്‍ഷികാഘോഷവും നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ആറാട്ടുകുളങ്ങര എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മലാ ഗോപി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അഡ്വ. അംബരീഷ് ജി വാസു, എ.സി മണിയമ്മ, എന്‍.അനില്‍ ബിശ്വാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സല ശിവന്‍, എന്‍.മോഹനന്‍, വിജയകുമാരി, നിഷാ അജി, പ്രേരക് ഉഷാകുമാരി എന്നിവര്‍ പ്രസംഗിച്ചു. വായനാ-ക്വിസ് മത്സരവും നടത്തി.