Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയമബോധവല്‍ക്കരണ സെമിനാര്‍ നടത്തി
09/07/2019
വൈക്കം ഉദയം റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നിയമബോധവല്‍ക്കരണ സെമിനാര്‍ മുന്‍നിയമസഭാ സെക്രട്ടറി പി.ഡി ശാര്‍ങ്ധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഏവര്‍ക്കും നീതിയെന്നതാണ് ഇന്‍ഡ്യന്‍ ഭരണഘടനയുടെ അടിസ്ഥാനമെന്ന് മുന്‍നിയമസഭാ സെക്രട്ടറി പി.ഡി ശാര്‍ങ്ധരന്‍. ഉദയം റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നിയമബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമബോധവല്‍ക്കരണം അടിസ്ഥാന അറിവാണ്. അതുകൊണ്ട് തന്നെ നിയമം അറിയാത്തതിനാല്‍ കുറ്റം ചെയ്തുവെന്ന് ഒരു പൗരന് പറയാന്‍ കഴിയില്ലെന്നും പി.ഡി ശാര്‍ങ്ധരന്‍ കൂട്ടിച്ചേര്‍ത്തു. ചാലപ്പറമ്പ് എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ അധ്യക്ഷത വഹിച്ചു. ഷാജി തകിടയില്‍, ജയകുമാര്‍ കുര്യപ്പുറം, രവീന്ദ്രന്‍ അപ്‌സര, കുഞ്ഞുമോന്‍ അഖില്‍നിവാസ്, ബിജു ജോസഫ്, സി.ഡി വിജയഗോപാലന്‍ നായര്‍, പ്രസാദ് കെ.മുത്താരം, രഘുനാഥന്‍ നായര്‍, സിന്ധു മധുസൂദനന്‍, രമണി കുരീപ്പുറം എന്നിവര്‍ പങ്കെടുത്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ക്ഷേമ സുഭാഷ്, പ്രീതി എന്നിവര്‍ ആക്രമങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കി.