പിന്തുണ പ്രഖ്യാപിച്ചു.
09/07/2019
വൈക്കം: പി.ജെ ജോസഫ്, സി.എഫ് തോമസ് എന്നിവര്‍ നേതൃത്വം നല്കുന്ന വിഭാഗത്തിനു കേരള കോണ്‍ഗ്രസ് (എം) ടി.വി പുരം മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് പിന്തുണ പ്രഖ്യാപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി തര്യന് മാത്യു കണിയാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി സിറിള്‍ ജോസഫ്, പഞ്ചായത്ത് അംഗം വിഷ്ണു ഉല്ലാസ്, ജോയ് മണ്ണിച്ചിറ, സിന്ധു മധു, എം.വി ജോര്‍ജ് മായംപറമ്പില്‍, സജിമോന്‍ ജോസഫ്, ജോസഫ് അപ്പശ്ശേരില്‍, ഹരി വാതല്ലൂര്‍, ജോസഫ് പള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു.