Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച പച്ചക്കറി, നാളികേര മേഖലയിലെ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന്
08/07/2019
അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മുന്‍സിപ്പല്‍ കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച പച്ചക്കറി, നാളികേര മേഖലയിലെ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മുന്‍സിപ്പല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ഡി ബാബുരാജ്, കെ.രഘുനന്ദനന്‍, തപസ്യപുരുഷോത്തമന്‍, കെ.കെ ചന്ദ്രബാബു, എന്‍.അനില്‍ബിശ്വാസ്, കെ.രമേശന്‍, കെ.പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയഭാരവാഹികളായി കെ.വി പവിത്രന്‍ (പ്രസിഡന്റ്), കെ.രഘുനന്ദനന്‍ (സെക്രട്ടറി), ഹരികുമാര്‍ (ട്രഷറര്‍), മോഹനന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.