Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
08/07/2019
അക്കരപ്പാടം ശ്രീഓംകാരേശ്വരം ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ഗുരുമണ്ഡപത്തിന്റെ ശിലാസ്ഥാപനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: അക്കരപ്പാടം 130-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ശ്രീഓംകാരേശ്വരം ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ഗുരുമണ്ഡപത്തിന്റെ ശിലാസ്ഥാപനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. തന്ത്രി കൂനംതൈ പുരുഷന്‍, മേല്‍ശാന്തി ചേത്തോത്ത് വിജയന്‍ എന്നിവര്‍ കാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് കെ.കെ ഉദയപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി ബേബി, എം.ഡി രാജപ്പന്‍, ഷാജി, സുനില്‍കുമാര്‍, എം.കെ രതീഷ്, ജയന്‍, സദാശിവന്‍, സോമന്‍, പ്രസന്നന്‍, പ്രേമാനന്ദന്‍, ഉദയന്‍, എന്‍.സി ഷാജി, ലീല ശശി എന്നിവര്‍ പ്രസംഗിച്ചു.