യൂണിറ്റ് കണ്‍വന്‍ഷനും അംഗത്വവിതരണോദ്ഘാടനവും
08/07/2019
വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ഉദയനാപുരം യൂണിറ്റ് കണ്‍വന്‍ഷനും അംഗത്വവിതരണോദ്ഘാടനവും വടക്കേമുറി എന്‍.എസ്.എസ് ഹാളി വച്ചു നടത്തി. കണ്വെന്ഷന് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറര്‍ കെ.വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ് വിതരണം ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് രക്ഷാധികാരി സി.കെ രാമാനുജന് നായര്‍, സെക്രട്ടറി പി.കെ ചെല്ലപ്പന്, ജോയിന്റ് സെക്രട്ടറിമാരായ ബീബി ഫാത്തിമ, കെ.പി ബാഹുലേയന്, യൂണിറ്റ് സെക്രട്ടറി കെ.കൃഷ്ണന്, കെ.ലക്ഷ്മണന്, സി.എന്‍ മഹിളാമണി എന്നിവര്‍ സംസാരിച്ചു.