Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ ക്യാമ്പും മരുന്ന് വിതരണവും
08/07/2019
1603-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പന്‍സറിയുടെയും നേൃത്വത്തില്‍ നടത്തിയ മഴക്കാല രോഗപ്രതിരോധ ക്യാമ്പ് നേത്രരോഗ വിദഗ്ധ സി.വി ശശികല ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1603-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയുടെയും ആയുഷ് എന്‍.എച്ച്.എം ന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്യാമ്പും മരുന്ന് വിതരണവും നടത്തി. പുഴവായിക്കുളങ്ങര ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നേത്രരോഗ വിദഗ്ദ്ധ സി.വി ശശികല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. ഡോ. നിഷ മോഹന്‍, ഡോ. ജീന ജോസ് എന്നിവര്‍ ക്ലാസ്സെടുത്തു. സെക്രട്ടറി കെ.എം നാരായണന്‍ നായര്‍, വൈസ് പ്രസിഡന്റ് അപ്പു നായര്‍, ട്രഷറര്‍ പ്രമോദ് ചന്ദ്രന്‍, കണ്ണന്‍, രഘു, രാജ്‌മോഹന്‍, രാജശേഖരന്‍, രാധാകൃഷ്ണന്‍, അഡ്വ. എ.ശ്രീകല, ദേവി പാര്‍വ്വതി എന്നിവര്‍ പ്രസംഗിച്ചു.