Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇ.എന്‍.ടി. മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.
27/02/2016
ചെമ്മനാകരിയിലെ ഇന്തോ-അമേരിക്കന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ കുലശേഖരമംഗലത്ത് നടത്തിയ ഇ.എന്‍.ടി. മെഡിക്കല്‍ ക്യാംപ്.

ചെമ്മനാകരിയിലെ ഇന്തോ-അമേരിക്കന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ആന്ധ്രാ ബാങ്കിന്റെയും എസ്എന്‍ഡിപി യോഗം 129-ാം നമ്പര്‍ ശാഖയുടെയും സഹകരണത്തോടെ കുലശേഖരമംഗലത്ത് ഇ.എന്‍.ടി. മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി. സര്‍ജന്‍ ഡോ. സൂസന്‍ എ. തോമസ് ക്യാംപിന് നേതൃത്വം നല്‍കി. പങ്കെടുത്തവര്‍ക്ക് ഇ.എന്‍.ടി പരിശോധനകള്‍ നടത്തുകയും വിദഗ്ദ്ധ ചികിത്സ ആവശ്യമായവര്‍ക്ക് അതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രി അടുത്ത രണ്ടാഴ്ചത്തേക്കുകൂടി രോഗനിര്‍ണ്ണയത്തിനും പരിശോധനകള്‍ക്കുമുള്ള ചെലവില്‍ ഇളവു നല്‍കും. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ഹരിക്കുട്ടന്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. ഇന്തോ-അമേരിക്കന്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ഓങ്കോളജി ചീഫുമായ ഡോ. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ശേഖരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കമലാസനന്‍ എന്നിവര്‍ പ്രസംഗിച്ചു.