Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എം.എല്‍.എ മെറിറ്റ് അവാര്‍ഡ് 2019 വിജയോത്സവം നടത്തി
08/07/2019
വൈക്കം നിയോജകമണ്ഡലത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എ ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡ് വിതരണം വിജയോത്സവം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അക്കാദമിക മികവും നല്ല ജോലിയും ലക്ഷ്യമാക്കി മികച്ച മാര്‍ക്ക് നേടുന്നതു മാത്രമല്ല വിദ്യാഭ്യാസമെന്ന് നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നതവിജയം കരസ്ഥമാക്കിയവരും യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ റാങ്ക് നേടിയവരുമായ വൈക്കം നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച എം.എല്‍.എ മെറിറ്റ് അവാര്‍ഡ് 2019 വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അതിനോടു പ്രതികരിക്കുന്നതുമായ പുതുതലമുറയായിരിക്കണം വളര്‍ന്നു വരേണ്ടത്. അത്തരത്തിലുള്ള ഒരു തലമുറയ്ക്ക് മാത്രമേ നാടിന്റെ പുരോഗതിയില്‍ ചാലകശക്തിയാകാന്‍ കഴിയുകയുള്ളൂവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. തെക്കേനട വടയാര്‍ സമൂഹം ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.വൈ ജയകുമാരി, പത്മാ ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശകുന്തള, എം.ഉഷാകുമാരി, ലതാ അശോകന്‍, പി.വി ഹരിക്കുട്ടന്‍, ലൈലാ ജമാല്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ ആര്‍.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മൊമെന്റോയും പതക്കവും സമ്മാനിച്ചു.