Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാലപ്പറമ്പ്-പുത്തന്‍തറ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
08/07/2019

വൈക്കം: നഗരസഭ 2018-19 വര്‍ഷത്തെ പദ്ധതിയില്‍പെടുത്തി നിര്‍മിച്ച ചാലപ്പറമ്പ്-പുത്തന്‍തറ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വെള്ളക്കെട്ട് നിറഞ്ഞ പാടശേഖരത്തിലൂടെയാണ് ഈ പ്രദേശത്തെ വീട്ടുകാര്‍ സഞ്ചരിച്ചിരുന്നത്. പുത്തന്‍തറ പ്രദേശത്തേക്കുള്ള തോടിന്റെ സൈഡ് കരിങ്കല്‍ കെട്ടി, മണ്ണിട്ടുയര്‍ത്തി മെറ്റിലിംഗും ടാറിംഗും നടത്തിയാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. നഗരസഭ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ പി.ശശിധരന്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ പി.ടി രാജേഷ്, സി.ഡി.എസ് മെമ്പര്‍ കവിത രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.