Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അനുസ്മരണം നടത്തി
08/07/2019
തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍ നടന്ന വൈക്ക് മുഹമ്മദ് ബഷീര്‍ അനുസ്മരണം മാംഗോസ്റ്റിന്‍ തൈയ്ക്ക് വെള്ളമൊഴിച്ചുകൊണ്ട് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് മലയാള വിഭാഗം ബഷീര്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബഷീര്‍ അനുസ്മരണം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് സെമിനാര്‍ നടന്ന ചടങ്ങില്‍ 'ആകാശമിഠായി സുല്‍ത്താന്റെ വായനാമുറി' പുസ്തകശാലയിലെ പുസ്തകങ്ങളുടെ വിതരണോദ് ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ആര്‍ അനിത അധ്യക്ഷത വഹിയ്യ യോഗത്തില്‍ വയലാര്‍ അവാര്‍ഡു ജേതാവ് കെ.വി മോഹന്‍ കുമാര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീര്‍ സാഹിത്യ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഡോ. എസ്. ലാലി മോള്‍, പ്രൊഫ. കെ.എസ് ഇന്ദു, ഡോ. മായാ പി.നായര്‍, ഡോ. വിജയകുമാര്‍, ആശിഷ് മാര്‍ട്ടിന്‍ ടോം എന്നിവര്‍ പ്രസംഗിച്ചു. മതിലുകള്‍ എന്ന ബഷീര്‍ കൃതിയുടെ രംഗാവതരണവും നടത്തി.