Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന ശില്‍പശാല നടത്തി.
08/07/2019
കുടവെച്ചൂര്‍ ഗ്രീന്‍ലീഫ് കാര്‍ശിക വികസനസംഘത്തിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും കര്‍ഷകര്‍ക്കുമായി നടത്തിയ ഏകദിന ശില്‍പ്പശാലയും പച്ചക്കറി വിത്ത് വിതരണവും പ്രസിഡന്റ ്അഡ്വ. പി.കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗ്രീന്‍ലീഫ് കാര്‍ഷിക വികസന സംഘത്തിന്റെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ഓഹരി ഉടമകള്‍ക്കും കര്‍ഷകര്‍ക്കുമായി ഏകദിന ശില്‍പശാല നടത്തി. ലൈഫ് ഫെസ്റ്റ് റിസോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ പ്രസിഡന്റ് പി.ഐ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. 'ഓണത്തിന് ഒരു കുട്ട മരക്കറി'പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളുടെ വിതരണവും നടത്തി. കമ്പനി ചെയര്‍മാന്‍ ബാബു ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരമിറ്റം അഗ്രോ പ്രൊഡ്യൂസ് കമ്പനി ചീഫ് എക്‌സി. ഓഫീസര്‍ പി.വി ജോര്‍ജ് ക്ലാസ് നയിച്ചു. കമ്പനി സി.ഇ.ഒ രേവതി, കെ.വി സുകുമാരന്‍, വി.പി പ്രഭു, ആര്‍.റോയി, ലക്ഷ്മി കാരിത്തടം, ആര്‍.രാധികാദേവി, അനിതാ കുമാരി, പി.ഡി തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.