Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ അവാര്‍ഡുദാന സമ്മേളനം നടത്തി
06/07/2019
കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാഭ്യാസ അവാര്‍ഡുദാന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ റാങ്ക് ജേതാക്കളായ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അനുമോദിച്ചു. വായനാവാരത്തിന്റെ സമാപന സമ്മേളനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോയി കണ്ണമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ദീര്‍ഘകാലം സേവനം ചെയ്ത മുതിര്‍ന്ന അദ്ധ്യാപകന്‍ ഡി.ചാണ്ടി, നിലത്തെഴുത്ത് കളരിയിലെ ആശാന്‍ രാജപ്പന്‍ നായര്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. പി.ടി.എ പ്രസിഡന്റ് പി.കെ മണിലാല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ തെറസിന്‍, വൈസ് പ്രിന്‍സിപ്പാള്‍ ദീപ അഗസ്റ്റിന്‍, കെ.സി ചെയറിയാന്‍, ബിജു മിത്രംപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.