Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയോദ്ഗ്രഥന സെമിനാര്‍ നടത്തി
06/07/2019
സോഷ്യല്‍ ജസ്റ്റീസ് ഫോറം സംഘടിപ്പിച്ച മാനവിക ചിന്ത, മതേതര ഇന്ത്യ ജില്ലാതല ദേശീയോദ്ഗ്രഥന സെമിനാര്‍ സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്ത്യന്‍ ഭരണഘടനയുടെ മുഖമുദ്രയായ മാനവികത ഉറപ്പുവരുത്തുന്നതില്‍ രാജ്യത്തെ മുഴുവന്‍ ഭരണഘടനാസ്ഥാപനങ്ങളും പരാജയപ്പെട്ടന്ന് സോഷ്യല്‍ ജസ്റ്റീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗ്ഗീസ് പറഞ്ഞു. വടയാര്‍ മാര്‍ സ്ലീബാ എല്‍.പി സ്‌കൂളില്‍ ഫോറം സംഘടിപ്പിച്ച മാനവിക ചിന്ത, മതേതര ഇന്ത്യ ജില്ലാതല ദേശീയോദ്ഗ്രഥന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയംഗം വിനോദ് തൂമ്പുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ ഗുരുവന്ദനവും, പ്രതിഭാസംഗമം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനനും, വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം വൈസ് പ്രസിഡന്റ് നിര്‍മ്മല മാര്‍ട്ടിനും, കുഞ്ഞിളം കൈയ്യില്‍ സമ്മാണം പരിപാടി ഫാ.തോമസ് കണ്ണാട്ടും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.മാര്‍ക്കോസ് മുഖ്യപ്രഭാഷണം നടത്തി. സി.എന്‍. സന്തോഷ്, അനില്‍കുമാര്‍, റ്റി.വൈ.ജോയി, പി.എസ്. ടോമി, ബെന്നി ജോര്‍ജ്ജ്, വി.വി കനകാംബരന്‍, രമാ വാസു, ഷിബി കെ വര്‍ഗ്ഗീസ്, നിര്‍മ്മലാ ഷാജി എന്നിവര്‍ പ്രസംഗിച്ചു.