കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ടി.വി പുരം യൂണിറ്റ് കണ്വെന്ഷന് നടത്തി
06/07/2019
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ടി.വി പുരം യൂണിറ്റ് കണ്വെന്ഷന് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ടി.വി പുരം യൂണിറ്റ് കണ്വെന്ഷന് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മെമ്പര്‍ഷിപ്പ് വിതരണം ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ നിര്‍വഹിച്ചു. സെക്രട്ടറി ബി. അജിത്കുമാര്‍, ബ്ലോക്ക് രക്ഷാധികാരി സി.കെ രാമാനുജന് നായര്‍, സെക്രട്ടറി ചെല്ലപ്പന്, യൂണിറ്റ് വൈസ് പ്രസിഡന്റ് എസ്.സദാശിവന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.