Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീറോര്‍മ്മ 25 അനുസ്മരണ സമ്മേളനം നടത്തി
06/07/2019
തലയോലപ്പറമ്പില്‍ നടന്ന ബഷീര്‍ ഇരുപത്തിയഞ്ചാമത് ചരമവാര്‍ഷിക അനുസ്മരണം മാങ്കോസ്റ്റിന്‍ തൈയ്ക്ക് വെള്ളമൊഴിച്ചുകൊണ്ട് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാധാരണക്കാരന്റെ ഭാഷയും ജീവിതവും കൊണ്ട് അസാധാരണമായൊരു ലോകം സൃഷ്ടിച്ച പ്രതിഭശാലിയായിരുന്നു വൈക്കം മുഹമദ് ബഷീര്‍ എന്ന് ചലച്ചിത്ര സംവിധായകന്‍ പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍. ബഷീറിന്റെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച ബഷീറോര്‍മ്മ 25 അനുസ്മരണ സമ്മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ മാതൃകകളുടെയൊക്കെ സ്വാധീനതകളില്‍നിന്നും മാറി നമ്മുടെ സംസാരഭാഷയുടെ ഭാഗമായി കഴിഞ്ഞ കഥാപാത്രങ്ങളെയാണ് ബഷീര്‍ സൃഷ്ടിച്ചത്. എഴുതിതുടങ്ങിയ കാലംത്തൊട്ട് നിരൂപക ശ്രദ്ധനേടിയിരുന്ന ബഷീറിന്റെ കൃതികളെകുറിച്ച് ശ്രദ്ധേയമായ പല പഠനങ്ങളും ഉണ്ടായിട്ടുണ്ട്. ആത്മകഥ എഴുതിയിട്ടില്ലാത്ത ബഷീര്‍, തന്റെ രചനകളില്‍ ആത്മകഥാംശം എഴുതിചേര്‍ക്കുകയുണ്ടായെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണനില്‍നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങി. വൈസ് ചെയര്‍മാന്‍ ഡോ. പോള്‍ മണിലില്‍ ക്യാഷ് അവാര്‍ഡ് നല്‍കി. തലയോലപ്പറമ്പ് 907-ാം നമ്പര്‍ എന്‍.എസ്.എസ് സരസ്വതി മണ്ഡപം ഹാളില്‍ കൂടിയ യോഗത്തില്‍ വയലാര്‍ അവാര്‍ഡ് ജേതാവ് കെ.വി. മോഹന്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. 25 സാംസ്‌കാരിക പ്രവര്‍ത്തകരെ സമിതി എക്‌സി. ഡയറക്ടര്‍ അഡ്വ. ടോമി കല്ലാനി മാങ്കോസ്റ്റിന്‍ തൈകള്‍ നല്‍കികൊണ്ട് ആദരിച്ചു. സമിതി വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. കെ.എസ് ഇന്ദു ആദരഭാഷണവും, ട്രഷറര്‍ ഡോ. യു.ഷംല പ്രശസ്തിപത്രവായനയും നടത്തി. എം.ഡി ബാബുരാജ്, ഡോ. എസ്.ലാലി മോള്‍, മോഹന്‍. ഡി.ബാബു, പി.ജി ഷാജിമോന്‍, ഡോ. അംബിക എ.നായര്‍, ഡി.മനോജ്, സണ്ണി ചെറിയാന്‍, അബ്ദുല്‍ ആപ്പാഞ്ചിറ, ഡോ. ആര്‍.വേണുഗോപാല്‍ ഡോ. എസ് പ്രീതന്‍, ആര്‍.കലാദേവി, എം.കെ ഷിബു, ടി.പി ആനന്ദവല്ലി, ഡോ. വി.ടി ജലജകുമാരി. ഡോ. പി.എച്ച് ഇസ്മയില്‍, വി.ആര്‍ പ്രമോദ്, കെ.എം ഷാജഹാന്‍, കെ.ആര്‍. സുശീലന്‍, അഡ്വ. കെ.പി. റോയി, ജസ്റ്റിന്‍. പി.ജെയിംസ്, സുധാംശു എന്നിവര്‍ പ്രസംഗിച്ചു. തലയോലപ്പറമ്പ് ഡി.ബി കോളേജ് മലയാളം വിഭാഗം മേധാവി ഡോ. അംബിക എ.നായര്‍ രചിച്ച 'കാഴ്ചയുടെ നാനാര്‍ത്ഥങ്ങള്‍' എന്ന പുസ്തകം ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം നടത്തി.