Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദ്വിദിന പരിശീലനം നടത്തി.
06/07/2019

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെയും മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികള്‍ക്കായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സംയോജനവും പുതിയ ഇടപെടല്‍ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം നടത്തി. പരിശീലന പരിപാടിയുടെ മുന്നോടിയായി ബ്ലോക്ക് പഞ്ചായത്തിലെ ബഷീര്‍ സ്മാരക ഹാളില്‍ വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനിജി പ്രസാദ്, റ്റി.കെ രാജേന്ദ്രന്‍, ശ്രീദേവി ജയന്‍, റ്റി.ഭാസ്‌ക്കരന്‍ മുടക്കാലില്‍, വി.കെ രാജു, കെ.എന്‍ നടേശന്‍, മായാഷാജി, ഷീല ശശിധരന്‍, സെക്രട്ടറി എസ്.ഹേമ, ജോയിന്റ് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ആര്‍.ഷൈല എന്നിവര്‍ പ്രസംഗിച്ചു.