Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഭൂവിതരണവും
27/02/2016

കേരള സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിപ്രകാരം പണികഴിപ്പിച്ച ചെമ്പ് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഭൂവിതരണവും ഇന്ന് ഉച്ചക്ക് രണ്ടിന് റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. നിര്‍മിതി കേന്ദ്രം പ്രൊജക്ട് എഞ്ചിനീയര്‍ എം.കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടര്‍ യു.വി ജോസ് ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് പി.അജന്തകുമാരി, പാലാ ആര്‍.ഡി.ഒ സി.കെ പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ, വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍ എന്നിവര്‍ പ്രസംഗിക്കും.