Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫുട്ട് പാത്ത് ഇല്ലാത്തത് കാല്‍നടയാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു.
06/07/2019

വൈക്കം: തലപ്പാറ-വെട്ടിക്കാട്ട്മുക്ക് മുതല്‍ നീര്‍പ്പാറ വരെ റോഡിനിരുവശത്തും ഫുട്ട് പാത്ത് ഇല്ലാത്തത് കാല്‍നടയാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. തലപ്പാറ -നീര്‍പ്പാറ റോഡില്‍ ഇരുവശത്തും ഫുട്ട് പാത്ത് നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ റോഡില്‍ നിരവധിവാഹന അപകടങ്ങളും അപകടമരണങ്ങളും സംഭവിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശത്തും ജനസാന്ദ്രത കൂടിയ ഈ റോഡില്‍ വാഹനഗതാഗതതിരക്കും ഏറിയതാണ്. അപകടങ്ങളുടെ തുടര്‍ക്കഥയായി മാറുന്ന വരിക്കാംകുന്ന് കവലയുടെ കിഴക്കുവശം വളവിന് വീതി കൂട്ടണമെന്നും, സംരക്ഷണഭിത്തി ആവശ്യമുള്ള വരിക്കാംകുന്ന് കവലയ്ക്ക് പടിഞ്ഞാറുവശത്തും, വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിന്റെ തെക്കുവശവും സംരക്ഷണഭിത്തി കെട്ടണമെന്നതുമാണ് പൊതുജനാവശ്യം. ഈ വിവരങ്ങള്‍ വൈക്കം പി.ഡബഌയു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍തലത്തില്‍ ഭരണാനുമതി ലഭ്യമാക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞ്.