Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാംസ്‌കാരികോത്സവം നടത്തി.
06/07/2019
വൈക്കം നഗരസഭയുടെയും വടക്കുംകൂര്‍ സ്മാരക ഗ്രന്ഥശാലയുടെയും നേതൃത്വത്തില്‍ നടത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ സമ്മേളനം കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവ് ടി.ഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെയും വടക്കുംകൂര്‍ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 25ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം സത്യഗ്രഹ സ്മാരകത്തില്‍ ബഷീറിന്റെ ലോകം സാംസ്‌കാരികോത്സവം നടത്തി. അനുസ്മരണ സമ്മേളനം, പുസ്തകോത്സവം, ചലച്ചിത്ര പ്രദര്‍ശനം എന്നിവയാണ് ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയത്. അനുസ്മരണ സമ്മേളനം കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ടി.ഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജി.ശ്രീകുമാരന്‍ നായര്‍, ജോജി കൂട്ടുമ്മേല്‍, ആര്‍.സന്തോഷ്, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു. വി. കണ്ണേഴത്ത്, ബിജിനി പ്രകാശന്‍, അഡ്വ. അംബരീഷ് ജി. വാസു എന്നിവര്‍ പ്രസംഗിച്ചു.