Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദാലത്ത് നടത്തും.
06/07/2019

വൈക്കം: നഗരസഭയില്‍ തീര്‍പ്പാക്കാത്ത കെട്ടിടനിര്‍മ്മാണ അപേക്ഷകള്‍ നിയമാനുസൃതം തീര്‍പ്പാക്കുന്നതിനായി 17ന് രാവിലെ 11ന് വൈക്കം സത്യാഗ്രഹ സ്മാരകഹാളില്‍ ആദാലത്ത് നടത്തും. കെട്ടിടനിര്‍മ്മാണ, പൂര്‍ത്തീകരണ നമ്പറിംഗിനായി അപേക്ഷ സമര്‍പ്പിച്ചിട്ട് തീര്‍പ്പാക്കാത്തത് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ 10ന് 5 മണിക്ക് മുന്‍പായി ഫയല്‍ നമ്പര്‍, തീയതി, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ നഗരസഭ ഓഫീസില്‍ സമര്‍പ്പിക്കണം. നഗരസഭയില്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകളിന്മേലുള്ള നടപടികള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിനും പരാതി പരിഹരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ സെക്രട്ടറി കണ്‍വീനറായി സമിതി രൂപീകരിച്ചു.