Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍വീസ് പാതിവഴിയില്‍ മുടങ്ങി.
27/02/2016

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് വഴിയില്‍ മര്‍ദ്ദനമേററതിനെ തുടര്‍ന്ന് സര്‍വീസ് പാതിവഴിയില്‍ മുടങ്ങി. ഇന്നലെ വൈകുന്നേരം 5.15ന് തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനുമുന്നിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ ഏലൂര്‍ സ്വദേശി ഷിജുവിനെയാണ് പെട്ടി ഓട്ടോറിക്ഷയിലെത്തിയ ആള്‍ മര്‍ദ്ദിച്ചത്. സംഭവത്തെ തുടര്‍ന്ന് ഓട്ടോറിക്ഷയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഓട്ടോറിക്ഷയില്‍ തട്ടിയിട്ട് ബസ് നിര്‍ത്താതെ പോയതാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.