Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.എസ്.എഫ് കോട്ടയം ജില്ലാ സമ്മേളനം ജൂലൈ 13, 14 തീയതികളില്‍
04/07/2019

വൈക്കം: എ.ഐ.എസ്.എഫ് കോട്ടയം ജില്ലാ സമ്മേളനം ജൂലൈ 13, 14 തീയതികളില്‍ നടത്തും. രോഹിത് വെമുല നഗറില്‍ (ഇണ്ടംതുരുത്തിമന) 13ന് വൈകുന്നേരം 3.30ന് നടക്കുന്ന സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്യും. വി.കെ അനില്‍കുമാര്‍ സ്വാഗതമാശംസിക്കും. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോണ്‍ വി.ജോസഫ്, സി.കെ ആശ എം.എല്‍.എ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ് എന്നിവര്‍ സംസാരിക്കും. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജെ.അരുണ്‍ ബാബു സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി നന്ദു ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. തുടര്‍ന്ന് അനൂപ് എന്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് വിതരണം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യും. അനുപ എം.ദാസ്, കെ.ഋഷിരാജ്, അഡ്വ. അശ്വിന്‍ വേണുഗോപാല്‍, ജിനു മേരി വര്‍ഗ്ഗീസ്, അഡ്വ. അപര്‍ണ്ണ എന്‍ നമ്പൂതിരി, മനോജ് ജോസഫ്, എസ്.ഷാജോ, അനന്ദു നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. 14ന് രാവിലെ 10ന് പ്രൊഫ.ജിപ്‌സണ്‍ വി പോള്‍ ദേശീയ വിദ്യാഭ്യാസനയം ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിഷയത്തെകുറിച്ച് പ്രഭാഷണം നടത്തും. സി.പി.ഐ ജില്ലാ എക്‌സി.അംഗം പി.സുഗതന്‍, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, കെ.ജെ ജോയ്‌സ് എന്നിവര്‍ സംസാരിക്കും.