Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികവും ഭുവനേശ്വരി ദേവിയുടെ പുനപ്രതിഷ്ഠയും
04/07/2019
കാട്ടിക്കുന്ന് അനന്തവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികത്തിന്റെ ദീപപ്രകാശനം ക്ഷേത്രനടയില്‍ തന്ത്രി മനയത്താറ്റുമന പ്രകാശന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്പ് കാട്ടിക്കുന്ന് അനന്തവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികവും ഭുവനേശ്വരി ദേവിയുടെ പുനപ്രതിഷ്ഠയും നടത്തി. ക്ഷേത്രം തന്ത്രിമാരായ മനയത്താറ്റ് മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെയും മനയത്താറ്റുമന പ്രകാശന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ഭുവനേശ്വരി ദേവിയുടെ പുനപ്രതിഷ്ഠ നടത്തി. ക്ഷേത്രം മേല്‍ശാന്തി കൈതക്കടമഠം ജയകുമാര്‍ നമ്പൂതിരി സഹകാര്‍മ്മികനായി. പ്രസാദം ഊട്ട്, ഇലഞ്ഞിച്ചുവട്ടില്‍ ദാഹം വയ്പ്പ് എന്നിവയും നടത്തി. ക്ഷേത്രം പ്രസിഡന്റ് പി.എം രാജു, സെക്രട്ടറി എന്‍.ജി ബിജു, ഇ.ജി സുനില്‍കുമാര്‍, കെ.ജി സുരേഷ് കെ.എം രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി