Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
04/07/2019
ഉദയനാപുരം പഞ്ചായത്തിലെ നിയമനങ്ങളിലെ അഴിമതിയെകുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് (ഐ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനങ്ങളിലെ അഴിമതിയെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക, യുവതിയോട് മോശമായി പെരുമാറിയ പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കുക, ചട്ടവിരുദ്ധമായി നടത്തിയ നിയമനങ്ങള്‍ റദ്ദു ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തോഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ്, അക്കരപ്പാടം ശശി, പി.ഡി ജോര്‍ജ്ജ്, ജയ്‌ജോണ്‍ പേരയില്‍, വൈക്കം ജയന്‍, കെ.കെ ചന്ദ്രന്‍, എം.കെ ഷിബു, കെ.എസ് സജീവ്, എന്‍.സി സുകുമാരന്‍, മായ ഷിബു, റ്റി.പി രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.