Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ ഒഴിവ് വന്ന അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നടന്ന നിയമനം സംബന്ധിച്ച് ഉണ്ടായിട്ടുള്ള ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍
03/07/2019

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ ഒഴിവ് വന്ന അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നടന്ന നിയമനം സംബന്ധിച്ച് ഉണ്ടായിട്ടുള്ള ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നടപടി ക്രമപ്രകാരം പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് കൃത്യമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകരെ ഇന്റര്‍വ്യൂ ചെയ്ത് നിയമനത്തിനുള്ള ലിസ്റ്റ് തയ്യാറാക്കിയത്. അപേക്ഷകരുടെ മുന്‍ഗണനാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ ഉത്തരവുപ്രകാരം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റിന് വ്യക്തിപരമായി യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല. നിയമനവുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകര്‍ ഓഫീസില്‍ നേരിട്ട് കണ്ട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പരിഗണിക്കാന്‍ തനിക്ക് പ്രത്യേകമായ യാതൊരു അധികാരവും ഇക്കാര്യത്തില്‍ ഇല്ലെന്ന വിവരം ആക്ഷേപം ഉന്നയിച്ച വ്യക്തിയെ ഉള്‍പ്പെടെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. നിലവില്‍ തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിന്റെ കാലാവധി മൂന്ന് വര്‍ഷം ആണ്. ഏഴ് ഒഴിവുകളിലേക്കാണ് ഇപ്പോള്‍ നിയമനം നടന്നിരിക്കുന്നത്. നിയമനം സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ച വ്യക്തിയുടെ ഹെല്‍പ്പര്‍ തസ്തികയിലെ റാങ്ക് പത്ത് ആണ്. താമസിയാതെ നിയമനം കിട്ടുമെന്നിരിക്കെ ഇത് രാഷ്ട്രീയ പ്രേരിതമായി ഉന്നയിച്ചുള്ള ആക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.