Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ റോട്ടറി ക്ലബ് വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ധാരണപത്രം കൈമാറ്റവും നടത്തി
03/07/2019
വൈക്കം ടൗണ്‍ റോട്ടറി ക്ലബ് ടി.വി പുരം ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള പദ്ധതിയുടെ ധാരണാപത്രം എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബുതോമസ് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണിക്ക് കൈമാറുന്നു.

വൈക്കം: ടൗണ്‍ റോട്ടറി ക്ലബ് 2019-20 വര്‍ഷത്തേയ്ക്ക് നടപ്പാക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ടി.വി പുരം ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുവാനുള്ള ധാരണപത്രം കൈമാറ്റവും എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.സാബു തോമസ് നിര്‍വഹിച്ചു. പ്രസിഡന്റ് പി.ജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്റെയും സെക്രട്ടറി ജോണ്‍ ജോസഫിന്റെയും സ്ഥാനാരോഹണ ചടങ്ങും നടന്നു. മൂന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് സ്‌നേഹവീട് പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കും. ആദ്യ വീടിന്റെ സമ്മതപത്രം മറിയക്കുട്ടിക്ക് കൈമാറി. തേജസ് സ്‌കൂളിനും അമല സ്‌കൂളിലനും സാമ്പത്തിക സഹായം വിതരണം ചെയ്തു. പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ വീതമുള്ള പഠനസഹായം നല്‍കി. കുട്ടികളില്‍ ശുചിത്വബോധം വളര്‍ത്തുന്നതിനും, സ്‌കൂളുകളില്‍ വൃത്തിയുള്ള ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് ലൂക്കോസ്, ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, ജീവന്‍ ശിവറാം, ഡോ. മനോജ്, സന്ദീപ് വേണുഗോപാല്‍, സ്വപ്‌ന സന്ദീപ്, ഡി.നാരായണന്‍ നായര്‍, ഡോ.ബിനു സി നായര്‍, സുരേഷ് കാട്ടുമന എന്നിവര്‍ പ്രസംഗിച്ചു.