Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന നടത്തി
03/07/2019
ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ തോമാശ്ലീഹായുടെ ദുക്‌റോനോ പെരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം തെക്കേ കുരിശിങ്കലേക്ക് പുറപ്പെടുന്നു.

വൈക്കം: ഭക്തിനിര്‍ഭരമായ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അനേകം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയുടെ പുണ്യമായി. ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ തോമാശ്ലീഹായുടെ ദുക്‌റോനോ പെരുന്നാളിന്റെ പ്രധാന ചടങ്ങായിരുന്നു വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന. പൗലോസ് മോര്‍ ഐറേനിയോസ് മെത്രോപ്പോലീത്തായാണ് കുര്‍ബാന അര്‍പ്പിച്ചത്. ഫാ.ജോര്‍ജ്ജ്, ഫാ.എല്‍ദോസ്, ഫാ.ജ്യോതിസ്, ഫാ.കോര്‍ എപ്പിസ്‌തോപ്പ്, ഫാ.ജേക്കബ്, ഫാ.കുര്യാക്കോസ് ജോണ്‍ എന്നിവര്‍ സഹകാര്‍മ്മികരായി. കുര്‍ബാനയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരം, ചാരിറ്റി ഫണ്ട്, സ്‌കോളര്‍ഷിപ്പ് എന്നിവയുടെ വിതരണം പൗലോസ് മോര്‍ ഐറേനിയോസ് മെത്രോപ്പോലീത്ത നിര്‍വഹിച്ചു. തുടര്‍ന്ന് തെക്കേകുരിശിങ്കലേയ്ക്ക് പ്രദക്ഷിണം പുറപ്പെട്ടു. ട്രസ്റ്റി പി.സി തങ്കച്ചന്‍, സെക്രട്ടറി സജി ചാക്കോ, വികാരി ഫാ.കുര്യാക്കോസ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രദക്ഷിണത്തിന് ശേഷം പാച്ചോര്‍ നേര്‍ച്ച വിതരണവും നടത്തി.