Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രദക്ഷിണം ഭക്തിനിര്‍ഭരമായി.
03/07/2019
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിലെ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിമം പള്ളിയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് നടത്തിയ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. പള്ളിയുടെ പ്രധാനഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രദക്ഷിണം ആഡംബരങ്ങളും പ്രൗഢിയും കൊണ്ട് ആകര്‍ഷകമായിരുന്നു. തെക്കേകുരിശടി, വടക്കേകുരിശടി, കിഴക്കേകുരിശടി എന്നീ ഭാഗങ്ങളിലേക്ക് പുറപ്പെട്ട പ്രദക്ഷിണത്തിന് നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മുല്ലപ്പൂ മാലകള്‍ കൊണ്ട് അലങ്കരിച്ചാണ് വിശുദ്ധ തോമാശ്ലീഹായുടെ രൂപം എഴുന്നള്ളിച്ചത്. രാവിലെ നടന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ.തോമസ് മങ്ങാട്ട് മുഖ്യകാര്‍മ്മികനായി. ഫാ.വര്‍ഗ്ഗീസ് തൊട്ടിയില്‍, വികാരി ഫാ.ആന്റണി പരവര, ഫാ.ജോസ് വലിയകടവില്‍, ഫാ.ജേക്കബ് പുത്തന്‍പുരയില്‍, ഫാ.സണ്ണി കൂവയ്ക്കല്‍, ഫാ.ജോസ് കാരാച്ചിറ എന്നിവര്‍ സഹകാര്‍മ്മികരായി. തിരുനാള്‍ പ്രദക്ഷിണത്തിന് ട്രസ്റ്റിമാരായ സെബാസ്റ്റ്യന്‍ വട്ടക്കാട്ടില്‍, ജയന്‍ കോലഞ്ചേരില്‍, വൈസ് ചെയര്‍മാന്‍ എന്‍.സി തോമസ്, തിരുനാള്‍ കണ്‍വീനര്‍മാരായ പോള്‍ തോമസ്, സിബിച്ചന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.