Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാ പക്ഷാചരണം സംഘടിപ്പിച്ചു
03/07/2019

വൈക്കം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണവും 'വായനയുടെ പ്രസക്തി' എന്ന വിഷയത്തില്‍ പ്രഭാഷണവും സംഘടിപ്പിച്ചു. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ഗോപി അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം സുനില്‍കുമാര്‍, സെക്രട്ടറി ഒ.കെ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി പി.കേശവദേവ് അനുസ്മരണം നടത്തി. കൗണ്‍സിലര്‍ അഡ്വ. അംബരീഷ് ജി.വാസു വിഷയം അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.ശശിധരശര്‍, കെ.എന്‍ കാര്‍ത്തികേയന്‍, പി.എസ് ജയപ്രകാശ്, കെ.ടി സുദര്‍ശനന്‍, കെ.ആര്‍ ബീന, ബി.ജയശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.